ഒരു അറബി കഥ

കടലും കടന്ന് ഓരോ മലയാളിയും ഈ കരയിൽ എത്തുമ്പോൾ മനസ്സിൽ നൂറായിരം chryslസ്വപ്നങ്ങളാണ്.കേരളവും ഖത്തറും ആയുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി. ഓരോ കൊല്ലം കഴിയുമ്പോഴും ആ ദൃഢ  ബന്ധം വർദ്ധിച്ചിട്ടേയുള്ളു. ആ സ്വപ്‌നങ്ങൾ  എല്ലാം തന്നെ സാദിപ്പിച്ചുതരുന്ന ഒരു സുഹൃത്താണ് നമ്മുക്കു ഖത്തർ. ഏതൊരു മലയാളിക്കും ഖത്തർ ഒരു വിസ്മയലോകം തന്നെയാണ്. പച്ചപ്പ്‌ നിറഞ്ഞു നിൽക്കുന്ന നമ്മുടെ നാട്ടിൽ നിന്നും വരുമ്പോൾ സ്വീകരിക്കാൻ ഇവിടെ കാത്തുനിൽക്കുന്നത് കടലിനെ പുൽകി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങളാണ് . kerala carbon neutral panchayatരാത്രികളെ പകലാക്കി മാറ്റുന്ന അലങ്കാര വെളിച്ചങ്ങൾ റോഡരികിൽ നിറഞ്ഞുനിൽക്കുന്നത് ഒരു കാഴ്ച്ച തന്നെ ആണ്. ഏതൊരു നാട്ടിൽ പോയാലും മലയാളി ഉണ്ടാവും എന്നൊരു ചൊല്ലുണ്ട് , അത്  വെറുതെ അല്ല. എവിടെ ചെന്നാലും കഷ്ടപ്പെട്ട് പണി എടുക്കാനുള്ള മലയാളിയുടെ കഴിവ് അഭിനന്ദാർഹമാണ്. ഇവിടെ വരുന്ന ഏതൊരു മലയാളി മനസ്സിലും ഖത്തറിന്റെ നിറവാർന്ന കാഴ്ചകൾ കാലാകാലം നിലനിൽക്കും. ചെറിയ സൂക്കുകളും, കടൽ തീരങ്ങളും പിന്നെ ഖത്തറിന്റെ സ്വന്തം Corniche-ഉം. തിരക്കേറിയ ജീവിതത്തിൽ നമ്മുക്ക് സ്വന്തമായി കുറച്  സമയം  ചിലവഴിക്കണമെങ്കിൽ Corniche -ന്റെ അടുത്തുള്ള തണലിൽ കടൽ അലകളെയും നോക്കി ഇരുന്നാൽ മതി . peral 01അടുത്തിടെ Qatar government -Visa on arrival  ആരംഭിച്ചു , ഒരുപാടു അന്യ രാഷ്ട്രക്കാർക്ക് ഇത് ഒരു വലിയ തൊഴിൽ അവസരം സമ്മാനിക്കുന്നു .തിരിച് സ്വന്തം നാട്ടിൽ എത്തുമ്പോഴും ഒരു നൂറായിരം ഖത്തർ ഓർമകൾ എന്നും മലയാളി മനസ്സിൽ ഉണ്ടാവും.

MORE FROM RADIO SUNO