46 – മത് എമിർ കപ്പ് മത്സരത്തിന്റെ ഫൈനലിനു മുന്നോടിയായുള്ള സ്വർണ്ണ കപ്പിന്റെ പര്യടനം റേഡിയോ സുനോ – ഒലിവ് ഓഫീസിലെത്തി. ഖത്തർ ഫുട്ബോൾ അസ്സോസിയേഷൻ പ്രതിനിധി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ ഹസ്സൻ അൽത്താനിയിൽ നിന്നും റേഡിയോ സുനോ റേഡിയോ ഒലിവ് ഡിറക്ടര്മാരായ അമീർ അലിയും കൃഷ്ണകുമാറും ചേർന്ന് കപ്പ് ഏറ്റുവാങ്ങി. പ്രൗഡ ഗംഭീരമായ സ്വീകരണ പരിപാടികളിൽ ഷെയ്ഖ് ഫലഹ് ബിൻ ഗാനിം അൾതാനിയും ഇബ്രാഹിം ജാസ്സിം സുലൈറ്റിയും സംബന്ധിച്ചു. മെയ് 19 – ത് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന എമിർ കപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം റേഡിയോ അധികൃതർ QFA പ്രധിനിധികളെ അറിയിച്ചു. അൽ ദുഹൈലും അൽ റയാനും തമ്മിലാണ് ഫൈനൽ മത്സരം നടക്കാൻ ഒരുങ്ങുന്നത്.
https://youtu.be/Z__HeQWQzvo