അടുത്ത മാജിക്കുമായി പെല്ലിശേരി

image 1

സംവിധാനം ചെയ്ത എല്ലാ ചിത്രവും ഒന്നിനോടൊന്നു മെച്ചം പുലർത്തി തന്റെ സിനിമാജീവിതം മുൻപോട്ടു നയിക്കുകയാണ്  ലിജോ ജോസ് പെല്ലിശേരി. ഒരു നല്ല ചിത്രം വിജയിക്കാൻ വലിയ താരങ്ങളൊന്നും വേണ്ട മറിച് ചിത്രം നന്നായാൽ മതിയെന്ന് തെളിയിച്ചുതന്ന ധീരനായ സംവിധായകൻ. ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ മലയാളസിനിമയിൽ തരംഗമായിരുന്നു. വളരെ ലളിതവും നാച്യുറലുമായുള്ള ചിത്രീകരണ ശൈലിയാണ് പെല്ലിശ്ശേരിയുടെ പ്രത്യേകത. അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ ‘ഈ.മ.യൗ’ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. വിനായകൻ , ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. കൊച്ചിയാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. പ്രതീക്ഷകൾ ഒരുപാട് നൽകുന്ന ഈ ചിത്രം അടുത്ത കൊല്ലം പ്രദർശനത്തിനെത്തും.

MORE FROM RADIO SUNO