28.6 C
Doha
Friday, September 24, 2021

ഷാജി എൻ കരുണിന്റെ ‘ഓള്’

പ്രശസ്ത ഛായാഗ്രാഹകനും സാംവിധായകനുമായ ഷാജി എൻ കരുണിന്റെ അടുത്ത മലയാള ചിത്രമാണ് ‘ഓള്‘. ഒരു വല്യ ഇടവേളക്ക് ശേഷമാണു ഇദ്ദേഹത്തിന്റെ തിരിച്ചുവരവ്. ഒട്ടനവധി മൂല്യബോധങ്ങളെ ഒരു കൂട്ടം ജനങ്ങൾക്ക് മുൻപിൽ ധൈര്യത്തോടെ അവതരിപ്പിച്ചു ഷാജി എൻ കരുൺ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന ഒട്ടനവധി ചിത്രങ്ങൾ കുറെയേറെ പുരസ്‌കാരങ്ങൾ നമ്മുടെ നാടിനെ തേടി എത്തി. ഏതൊരാളുടെ മനസ്സിലും മായാതെ കിടക്കുന്ന ഒരു ചിത്രമായിരിക്കും ‘വാനപ്രസ്ഥം‘. ‘ഓള്’ എന്ന ചിത്രത്തിൽ ഷൈൻ നിഗവും, എസ്തർ അനിലുമായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ തുടങ്ങുമെന്ന് വാർത്ത.