ചിരിയിൽ തുടങ്ങി ഒരു ചെറു നൊമ്പരത്തിൽ അവസാനിച്ച 159 മിനിറ്റുകൾ. മലയാളികൾ ഒരിക്കലും മറക്കാത്ത വിസ്മയം പ്രിയദർശൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ”ചിത്രം” എന്ന സിനിമ 30 വർഷങ്ങൾ പിന്നിട്ടു. 30 വർഷങ്ങൾക്കിപ്പുറവും ഈ സിനിമ മലയാളിയുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു.
1988-ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണിത്.