പല കതിരുകളിൽ നിന്നുതിർന്ന വിത്തുകൾ പുൽമേട്ടിൽ പൂക്കളായ് വർണ്ണം വിതറുംപോലെ, പ്രവാസച്ചുടുകാട്ടിൽ വർണ്ണമഴയായി പെഴ്തിറങ്ങുന്ന ചിലരുണ്ട് ജീവിതത്തിൽ.
എവിടെനിന്നോ വന്ന് എവിടേക്കോ പോകുന്ന ഈ ഊഷരയാത്രയിൽ മരുപ്പച്ചയാകുന്നവർ. കണ്ണിടറുമ്പോൾ കണ്ണുനീരാകുന്നവർ, കണ്ഠമിടറുമ്പോൾ ചങ്കു പറിച്ചുനൽകുന്ന ചങ്കു ബ്രോസ്… ഈ മണൽക്കാട്ടിലെ സഹയാത്രികർ.
നമ്മുടെ സ്വപ്‌നങ്ങൾ നമുക്കുമുന്പേ കാണുമവർ, നമ്മുടെ ജന്മദിനവും, വിശിഷ്ട ദിനങ്ങളും നമ്മേക്കാൾ ഓർത്തുവെക്കുമവർ.
നന്ദി പറയുമ്പോൾ പോലും നമുക്കിടയിൽ അതിന്റെ ആവശ്യമില്ല എന്നുണർത്തുമവർ.
എങ്കിലും നന്ദി ഹൃദയത്തിൽ നിന്നും ഒരായിരം…. പ്രത്യാശ പങ്കുവെച്ച് സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചതിന്, ഹൃദയം പങ്കുവെച്ച് സ്നേഹിക്കാൻ പഠിപ്പിച്ചതിന്, ദുഃഖത്തിൽ പങ്കുചേർന്ന് സന്തോഷിക്കാൻ പഠിപ്പിച്ചതിനും.
Written by
Ashraf Ettikulam