28.6 C
Doha
Friday, September 17, 2021

പോസിറ്റീവ് റിപ്പോർട്ടുകളുമായി ക്വീൻ

ഈ ആഴ്ച്ചയിറങ്ങിയ ” ക്വീൻ ” മലയാളം മൂവി പോസിറ്റീവ് റിപ്പോർട്ടുകളുമായി മുന്നോട്ട് നീങ്ങുന്നു. ഒരു കൂട്ടം യുവ നടൻമാർ അണിനിരക്കുന്ന ഈ ചിത്രം  ഒരു ” ഫീൽ ഗുഡ് ” മൂവി ആണ്. തുടക്കം മുതൽ ഒടുക്കം വരെ പലതരം കോളേജ്  അനുഭവങ്ങൾ  സമ്മാനിക്കുന്ന ഈ ചിത്രം  ഒട്ടനവധി കാര്യങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ പങ്കുവെക്കുന്നു. സംഗീതത്തിനും മികച്ച അവതരണത്തിനും ഒട്ടേറെ പ്രാധാന്യം നൽകുന്നു ഈ മലയാളം ചിത്രം. നവാഗതനായ ഡിജോ ജോസ് ആന്‍റണിയുടെ സംവിധാനത്തിൽ പുതുമുഖങ്ങൾ അണിനിരക്കുന്ന മുഴുനീള ക്യാമ്പസ് സിനിമയാണ്  ‘ ക്വീൻ’.