ഖത്തറിൽ നീലവെളിച്ചം ഇന്ന് തെളിയും. പെരുന്നാൾ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് റേഡിയോ സുനോ ഈദ് മജ്ലിസ് ഇത്തവണ ഒരുക്കുന്നത് .
𝐑𝐚𝐝𝐢𝐨 𝐒𝐮𝐧𝐨 𝟗𝟏.𝟕 𝐅𝐌 & 𝐋𝐮𝐥𝐮 𝐇𝐲𝐩𝐞𝐫𝐦𝐚𝐫𝐤𝐞𝐭 𝐩𝐫𝐞𝐬𝐞𝐧𝐭𝐬 ഈദ് മജ്ലിസ് വിത്ത് ടീം നീല വെളിച്ചത്തിന്റെ ഭാഗമായി ടോവിനോ തോമസ്, ആഷിഖ് അബു, ഷൈൻ ടോം ചാക്കോ, റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നിവർ ഖത്തറിലേക്ക് എത്തി .
ഇന്ന് 6 മാണിയ്ക്ക് ലുലു മദിനത്നയിൽ എത്തുന്ന താരങ്ങൾ അതിന് ശേഷം ഏഷ്യൻ ടൗണിൽ നടക്കുന്ന നീലവെളിച്ചം സ്പെഷ്യൽ ഷോയിൽ പങ്കെടുക്കും .റേഡിയോസുനോ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഇവർക്കൊപ്പം സിനിമ കാണാനുള്ള അവസരവും ലഭിക്കും .അതോടൊപ്പം ടീമിനൊപ്പം സിനിമ കാണാൻ Q-TICKETS വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ഇന്നിന്റെ ഭാവ രൂപത്തിൽ ആഷിക് അബു സംവിധാനം ചെയ്യുന്നു . ‘നീലവെളിച്ചം’ ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.