28.6 C
Doha
Friday, September 17, 2021

നമ്മുടെ സ്വന്തം Corniche – Corner

നീലാകാശവും, വെള്ള പഞ്ഞികെട്ടുകളെ പോലെ പാറി നടക്കുന്ന മേഘങ്ങളും , എണ്ണിയാലും എണ്ണിയാലും തീരാത്ത അലകളും, ദോഹയിലെ കോർണിഷ് എന്നും ഒരു വിസ്മയമാണ്. എത്രെ തവണ കണ്ടാലും മതിവരാത്ത ഒരു ഭംഗിയാണ് കോർണിഷ്. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും കുറച്  നേരം നമ്മുക്കു മാത്രമായി ഒരു സമയം വേണമെങ്കിൽ കോർണിഷിൽ അൽപനേരം ചിലവഴിച്ചാൽ  മതി. ഒരുപാടു ഖത്തർ നിവാസികൾ അവരുടെ സായാഹ്നങ്ങൾ ഈ കടലോരത്ത് ചിലവഴിക്കാറുണ്ട്. സൂര്യൻ അസ്തമിക്കാൻ നേരത്ത്, മെല്ലെ തെളിഞ്ഞു വരുന്ന ഒരായിരം വെളിച്ചങ്ങളും ഒപ്പം മായാതെ നിൽക്കുന്ന നിലാചന്ദ്രനും കോർണിഷിന്റെ മാറ്റുകൂട്ടുന്നു. രാത്രിയിലെ ഇരുട്ടിനെപ്പോലും പകലാക്കി, മനസ്സിൽ നിറയെ വെളിച്ചം പരത്തുന്ന നമ്മുടെ സ്വന്തം ഖത്തർ കോർണിഷ്.