ദേശീയ കായിക ദിനത്തിനായി ഒരുങ്ങി ഖത്തർ!!!

Optimized Screen Shot 2019 02 10 at 1.25.19 PM

ശരിയായ വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതരീതിയിലേക്ക്‌ നയിക്കാനാണ്  ദേശീയ കായിക ദിനം ആഘോഷിക്കുന്നത്‌.  സ്വദേശികളും പ്രവാസികളും ഒരുപോലെയാണ് ദേശീയ കായിക ദിനത്തിൽ പങ്കാളികളാകുന്നത്. 
നിരവധി പ്രവാസി സംഘടനകൾ സജീവമായി തന്നെ ഖത്തറിൽഉടനീളം പരിപാടികൾ  ഒരുക്കുന്നുണ്ട് . 

ഖത്തർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിന പരിപാടികൾ 12നു നാലു വേദികളിൽ നടക്കും. ഓക്സിജൻ പാർക്ക് , സെറിമോണിയൽകോർട്ട്, സെറിമോണിയൽ ഗ്രീൻ സ്പൈൻ, എജ്യുക്കേഷൻ സിറ്റി സ്റ്റുഡന്റ് സെന്റർ എന്നിവിടങ്ങളിലാണു കായിക പരിപാടികൾ നടക്കുക.  

ആസ്പയർ സോൺ ഫൗണ്ടേഷന്റെ ഭാഗമായി  ആസ്പയർ പാർക്കിൽ  കായിക ദിന പരിപാടികൾ  രാവിലെ 8 മുതൽ ഉച്ചക്ക്  3 വരെ  അരങ്ങേറും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിനു ചുറ്റുമായി രണ്ടര കിലോമീറ്റര്  ഫൺ  റൺ ഇത്തവണയും  ഉണ്ടാകും. ആസ്പയർ ഡോമിൽകുംടുംബങ്ങൾക്കായി വിവിധ പരിപാടികളും വി ഒരുക്കുന്നുണ്ട്.

MORE FROM RADIO SUNO