28.6 C
Doha
Thursday, September 16, 2021

തീരന്റെ ഗംഭീരമായ വിജയം

തമിഴ് ചിത്രം ‘തീരൻ’ ജനശ്രദ്ധ പിടിച്ചുപറ്റുന്നു. എല്ലാ ജനങ്ങൾക്കും ഒരുപോലെ നീതി ലഭിക്കണമെന്ന് ഉറക്കെ പറയുകയാണ് ഈ ചിത്രം. തമിഴ് യുവ നടൻ കാർത്തി നായകനായെത്തുന്ന സിനിമ  ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്താം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആവേശത്തിന്റെ മുൾമുനയിൽ ഇരുത്തുന്നു തീരൻ. ഈ ക്രൈം ത്രില്ലെർ മൂവി പോലീസിന്റെ കൃത്യനിര്‍വഹണത്തെക്കുറിച്ചാണ് പറയുന്നത്. 1995 മുതൽ 2000 വരെ ഇന്ത്യയിൽ നടന്ന മുഖമൂടി ആക്രമണ പരമ്പരയാണ് ചിത്രത്തിന്റെ കഥാവൃത്തം. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് മുഹമ്മദ് ഗിബ്രാനാണ്.