ജോയ് താക്കോൽക്കാരന് രണ്ടാം വരവ്

ജയസൂര്യ നായകനാവുന്ന ‘ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ നവംബർ  17 നു പ്രദർശനത്തിനെത്തും. 2013  ൽ  ജയസൂര്യ നായകനായി അഭിനയിച്ച ‘പുണ്യാളൻ അഗർബത്തീസ് ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോൽക്കാരൻ വളരെ പ്രേക്ഷകശ്രദ്ധ  പിടിച്ചു പറ്റിയ  ഒരു കഥാപാത്രം  ആയിരുന്നു. ഈ തുടർ കഥാപാത്രം അതുപോലെ തന്നെ പ്രേക്ഷകർക്ക് ഇഷ്ടമാവുമെന്ന് അണിയറ പ്രവർത്തകർ വിലയിരുത്തുന്നു. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രൈലെർ ഒട്ടേറെ പ്രതീക്ഷ നൽകുന്നുണ്ട് ജനങ്ങൾക്ക്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഈ സിനിമക്ക് സംഗീത സംവിധാനം ചെയ്തിട്ടുള്ളത് ആനന്ദ് മധുസൂദനനും ബിജിബാലും ചേർന്നാണ്.

author avatar
Team Suno

Leave a Comment

Your email address will not be published. Required fields are marked *