28.6 C
Doha
Friday, October 22, 2021

ഗിന്നസ് ബുക്കിൽ ഇടം നേടാൻ  ആനക്കൊമ്പൻ വെണ്ട!!!

https://www.facebook.com/radiosuno/videos/1237879659692448/


കൃഷിയോടുള്ള
പ്രവാസികളുടെ താല്പര്യം അമ്പരപ്പിക്കുന്നതാണ് . വില്ലകളിൽ പാവയ്ക്കയും മത്തനും പടവലങ്ങയും ഒക്കെ അങ്ങനെ കായ്ച്ചു നിൽക്കുന്നു . നീളം കൊണ്ട്  റെക്കോർഡ് സ്വന്തമാക്കാൻ ഒരു ആനക്കൊമ്പൻ വെണ്ട. കോട്ടയം കങ്ങഴ സ്വദേശി അനി വി. തോമസിന്റെ ദോഹ ടിവി റൗണ്ട് എബൗട്ടിലെ വില്ലയിൽ കായിച്ച വെണ്ടക്കയ്ക്കു വെണ്ടക്കയ്ക്കു നീളം 19.68 ഇഞ്ച്(49.98 സെമീ) ആണ്. നിലവിൽ ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിട്ടുള്ളത് 16.5 ഇഞ്ച് നീളമുള്ള വെണ്ടയ്ക്കയാണ്

റേഡിയോ സുനോ ടീമിൽ നിന്നും ആർജെ വിനുവും രാധികയും അനി വി തോമസിന്റെ വീട് സന്ദർശിച് ആനക്കൊമ്പൻ വെണ്ടയ്ക്കയുടെ വിശേഷങ്ങൾ ശ്രോതാക്കളിലേക്കു എത്തിച്ചു . കാഴ്ചകൾ കാണാം