ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ആസ്പൈർ ലേയ്ക് ഫെസ്റ്റിവലിനു അതിഗംഭീരമായ സമാപനം. ആസ്വാദകർക്ക് പുതുമ സമ്മാനിച്ച് കൊണ്ട് തുടങ്ങിയ ലേയ്ക് ഫെസ്റ്റിവൽ മൂന്ന് ദിവസത്തേക്കാണ് നീണ്ടുനിന്നത്. ഇറ്റലിയിൽ നിന്നും വന്നെത്തിയ കലാകാരന്മാർ ഒരു വിസ്മയം തന്നെ സൃഷ്ടിച്ചു. തടാകത്തിൽ ഒഴുകികിടക്കുന്ന കൊച്ചു ബോട്ടുകളിലാണ് ഈ പ്രശസ്ത കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചത്. വിവിധ തരത്തിലുള്ള ലൈറ്റുകളും അതിനോടു ഇമ്പം ചേർന്നുള്ള സംഗീത വിരുന്നും കാണികളെ ആകാംഷാഭരിതരാക്കി. പുതുമയാർന്ന ഒരു ദൃശ്യാനുഭവം ആയിരുന്നു ഇത് ഖത്തറിന്. കുട്ടികളടക്കം കുടുംബമായാണ് പലരും പരിപാടി കാണാൻ എത്തിയത്. ഇത്തരത്തിലുള്ള പരിപാടികൾ വീണ്ടും കൊണ്ടുവരണം എന്നാണ് ആസ്വാദകരുടെ അഭിപ്രായം.