28.6 C
Doha
Tuesday, June 15, 2021

‘പൂമരം’ പ്രദർശനത്തിന്

യുവ സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ, സംവിധാനം നിർവഹിച്ച ‘പൂമരം’ എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ ആസ്വാദകരുടെ മനം കവർന്നിരുന്നു. ജയറാമിന്റെ മകൻ കാളിദാസനാണ് ഈ ചിത്രത്തിലെ നായകൻ. സിനിമയിലെ ആദ്യ ഗാനം തന്നെ സോഷ്യൽ മീഡിയകളിൽ ഹിറ്റായിരുന്നു. ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ചിത്രം പല കാരണങ്ങളാൽ വൈകിപോയിട്ടുണ്ടെങ്കിലും പ്രേക്ഷകർ യാതൊരു പരാതിയും കൂടാതെ കാത്തിരുന്ന്. പുതിയ വാർത്തകൾ പ്രകാരം പൂമരം ഈ വര്ഷം ക്രിസ്മസ് ചിത്രമായി പുറത്തിറങ്ങും.