ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

ഒരു ഇടവേളയ്ക്ക് ശേഷം ദുൽക്കര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ  ഫസ്റ്റ്‌ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങി. കളര്‍ഫുൾ പോസ്റ്ററില്‍ ദുൽക്കറിനൊപ്പം സലിം കുമാർ, സൗബിൻ ,വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെയുംകാണാം. ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ എന്ന ടാഗ്‌ലൈനും  പോസ്റ്ററിൽ കാണാം.

 

ബിജോയ് നമ്പ്യാർ ഒരുക്കിയ സോളോയാണ് ദുൽക്കറിന്റേതായി റിലീസ് ചെയ്ത അവസാനമലയാള ചിത്രം. 2017 ഒക്ടോബർ 5 നായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങൾക്കു ശേഷമാകും യമണ്ടൻ പ്രേമകഥറിലീസിനെത്തുക. ഏപ്രിൽ 25നാകും ഒരു യമണ്ടൻ പ്രേമകഥയുടെ റിലീസ്.

 

നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. സംയുക്തമേനോന്‍, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

MORE FROM RADIO SUNO