28.6 C
Doha
Saturday, October 23, 2021

ഒരു അഡാർ സിനിമയുമായി ഒമർ ലുലു

ഒരു അഡാർ സിനിമയുമായി ഒമർ ലുലു

ഹാപ്പി വെഡിങ് എന്ന ഒരറ്റ സിനിമയിലൂടെ പ്രേക്ഷരെ ഹരംകൊള്ളിച്ചിട്ടുള്ള ഒരു സംവിധായകനാണ് ഒമർ ലുലു. ഇതുവരെയുള്ള എല്ലാ സംവിധാന സംരംഭങ്ങളിലും അദ്ദേഹം പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാൻ ശ്രെമിച്ചിട്ടേയുള്ളു. ഒമറിന്റെ പുതിയ പ്രോജക്റ്റായ ” ഒരു അഡാർ ലവ് ” എന്ന ചിത്രത്തിലും പുതുമുഖങ്ങൾക്ക് അവസരം നൽകുന്നു. സ്കൂൾ ജീവിതത്തിലെ പ്രണയത്തെയും, School Crush – ഉകളെയും രസകരമായി അവതരിപ്പിക്കുകയാണ് ഒമർ ലുലു. ഈയിടെ പുറത്തിറങ്ങിയ ” മാണിക്യ മലരായ പൂവി ” എന്ന ഗാനവും അതിന്റെ ആവിഷ്കാരവും മതി ഈ ചിത്രം ഒരു അഡാർ ഹിറ്റാവും എന്ന പ്രതീക്ഷിക്കാൻ. വിനീത് ശ്രീനിവാസൻ ആലപിച്ചിട്ടുള്ള ഈ ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.