28.6 C
Doha
Friday, September 24, 2021

എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്‌

‘ഭംഗിയുള്ള എന്തും അതുപോലെ നിൽക്കട്ടെ’. പ്രണയത്തെ ഇത്രേത്തോളം  മനോഹരമാക്കി അവതരിപ്പിച്ച വേറെ ഒരു ഷോർട് ഫിലിം അടുത്ത കാലത്ത് മലയാളം ഇൻഡസ്ട്രയിൽ ഉണ്ടായിട്ടില്ല. കഥാ ആവിഷ്കാരം കൊണ്ടും ഛായാഗ്രഹണം കൊണ്ടും വളരെ വ്യത്യ്സ്തമായ ഈ ഷോർട് ഫിലിം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി. സ്നേഹത്തിനു സ്വാർത്ഥതയില്ല, അവകാശവാദങ്ങൾ ഇല്ല , ഒന്നും തിരിച്ചു  കിട്ടണം എന്നുള്ള വാശിയും ഇല്ല. ബിബിൻ മത്തായി ( Bibin Mathai )അഭിനയിച്ചുഫലിപ്പിച്ച  ‘കൊച്ചച്ചൻ’ എന്ന കഥാപാത്രം ഒട്ടേറെ പ്രേക്ഷക മനസ്സുകൾ കീഴ്പെടുത്തി. ഈ യാന്ത്രിക ജീവിതത്തിൽ സ്നേഹത്തിന്റെ പ്രാധാന്യം  വിളിച്ചോതുന്ന  ഒരു നല്ല ഷോർട് ഫിലിം ആണ് ‘ എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്‌’.