ജീവിതത്തിൽ ഏതൊരു മനുഷ്യനും മറക്കാനാവാത്ത ഒരു കാലഘട്ടമാണു ബാല്യകാലം. എത്രെ വളർന്നാലും തിരിച് ഓടിയെത്തുന്നത് മധുരിക്കുന്ന ഒരുപിടി ബാല്യകാല ഓര്മകളിലേക്കാണ്. ഓരോ ബാല്യവും ഭാവിതലമുറയെ വാർത്തെടുക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഓരോ കൊച്ചു കുരുന്നിനും മതിയാവോളം സ്നേഹവും ലാളനയും നൽകേണ്ടത്. ഈ തിരക്കുപിടിച്ച ജീവിതത്തിൽ പലപ്പോഴും നമ്മുകാർക്കും സ്വന്തം കുട്ടികളെ പോലും പരിപാലിക്കാനുള്ള സമയം ഉണ്ടാവാറില്ല. ഇതെല്ലാം കണ്ടുവളരുന്ന കുട്ടികൾക്ക് എന്ത് ജീവിതമൂല്യങ്ങളാണുണ്ടാവുക. കുട്ടികൾ സ്നേഹപൂർവ്വം ചാച്ചാജി എന്ന് വിളിച്ചിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണു ശിശുദിനമായി ആഘോഷിക്കുന്നത്. ഓരോ വർഷവും ഈ ദിനം കടന്നുവരുമ്പോൾ നമ്മൾ ഓർക്കേണ്ടത് ബാല്യകാലത്തിന്റെ മൂല്യങ്ങളെ കുറിച്ചാണ്. പ്രയാഭേദമന്യേ ഏതൊരു മനിതനുള്ളിലും ബാല്യത്തിന്റെ നിഷ്‌കളങ്കത ഒളിച്ചിരിപ്പുണ്ട്, അത് ഒരിക്കലും കളങ്കപ്പെടാതിരിക്കട്ടെ.