ആവേശ തിരയിളക്കമായി പേട്ട!!!
Written by Vandana on January 13, 2019
തിയറ്ററുകൾ അക്ഷരാർത്ഥത്തിൽ ആഘോഷ തിമിർപ്പിലാണ് പേട്ട കണ്ടിറങ്ങുന്നത്. സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ മാസ്സ് പ്രകടനം ആരാധകർ ആരവങ്ങളോടെയാണ് വരവേൽക്കുന്നത്. ആദ്യ ഷോ കാണാൻ ആരാധകർ മാത്രമല്ല, വലിയ താരനിര തന്നെ തിയറ്ററുകളിലെത്തിയിരുന്നു ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ പോസ്റ് ചെയ്തത്. ഒരുപാട് നാളുകൾക്കു ശേഷം തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.
തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം. ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് .
